Friday, February 28, 2014

ചക്കക്കുരു തോരൻ /chakkakuru (jackfruit seed) thoran

ചെയ്യേണ്ട വിധം 

  1. ചക്കകുരു വിന്റ്റെയ് പുറത്തേ വെളുത്ത തൊലീ  ചിരണ്ടുക.
  2. ചക്കകുരു  നാലായി മുറിക്കുക .
  3. മണ്‍ ചട്ടിയിൽ കുറച്ചു വെള്ളം ഒഴിച്ചു 
  4. അതിലേക്കു മുറിച്ചു വെച്ച ചക്കക്കുരുവും ആവശ്യത്തിനു ഉപ്പും ചേർക്കുക  
  5. ഇനി ചെറിയ തീയിൽ 15 മിനുട്ട്  വേവിക്കുക (മൂടി വെച്ച് വേണം വേവിക്കാൻ )
  6. ഈ സമയത്ത് തേങ്ങ ചിരണ്ടിയതും രണ്ടു പച്ച മുളകും , രണ്ടു ചെറിയ ഉള്ളിയും , കറിവേപ്പിലയും കൂടി മിക്സിയിൽ അരച്ച് എടുക്കുക.
  7.  ഇനി അരച്ച് വച്ചവ ചട്ടിയിലേ ചക്കക്കുരുവിന്റെയ് കൂടെ ചേർക്കുക .
  8. നന്നായി ഇളക്കിയിട്ടു മൂടി വെച്ച് 5 മിനിറ്റ്  കൂടി വേവിക്കണം .
  9. ചക്കകുരു തോരൻ തയ്യാറായി കഴിഞ്ഞു .
  10. ചോറി നോടൊപ്പം കഴിക്കാം