Monday, December 3, 2012

നെല്ലിക്ക ചമ്മന്തി

 Click here for the English version
നെല്ലിക്ക ചമ്മന്തി 

ചേരുവകള്‍
  1.  നെല്ലിക്ക - 3
  2. തേങ്ങാ ചിരണ്ടിയത്  - 1 കപ്പ്‌ 
  3. കാന്താരി  മുളക് - 3 
  4. ഉള്ളി  - 2  
  5. ഇഞ്ചി - 1/2  ഇഞ്ച്  കഷണം 
  6. കറിവേപ്പില - 2 തണ്ട്‌ 
  7. ഉപ്പ്‌ ആവശ്യത്തിന് 
  8. മല്ലിയില ചെറുതായി അരിഞ്ഞത് - 2 ടേബിൾ സ്പൂണ്‍ 
തയ്യാർ ചെയ്യുന്ന വിധം 
  1. നെല്ലിക്ക കുരു കളഞ്ഞ് ചെറുതായി അരിയുക 
  2. ഉള്ളി, കാന്താരി  മുളക് , ഇഞ്ചി ,കറിവേപ്പില, മല്ലിയില ഇവ എല്ലാം നന്നായി കഴുകി ചെറുതായി അരിയുക .
  3. ഇവ എല്ലാം മിക്സി യിലേക്ക് ഇടുക 
  4. തേങ്ങ ചിരണ്ടിയതും , ഉപ്പും ചേർക്കുക 
  5. വെള്ളം ചേർക്കാതെ തരു തരുപ്പായി അരച്ചെടുക്കുക 
  6. ചോറ് അല്ലെങ്കിൽ  കഞ്ഞി യോടൊപ്പം കൂട്ടി കഴിക്കുക 

നെല്ലിക്ക ചമ്മന്തി 

No comments:

Post a Comment